For The Pathmasaliya Communnity
To find suitable Bride Or Groom in Pathmasaliya Community.
Horoschope Matching
Our Jyolsian will find best pair for you by matching your Jathakam.
Moderate Fee
Just Pay an initial registration fee of Rs 3000 and Enjoy the service until you get married.
Pathma Saliya Matrimony
എല്ലാവര്‍ക്കും കല്യാണം
പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,
കേരളത്തിലുടനീളം ചിന്നിച്ചിതറികിടക്കുന്ന ഒരു ന്യൂനപക്ഷസമുദായമാണ് നമ്മളുടേത്. ധാരാളം പേർ മറ്റു സംസ്‌ഥാനങ്ങളിലും ഗൾഫിലും സ്‌ഥിരമായി താമസിക്കുന്നുമുണ്ട്. അതുകൊണ്ട് വധുവരന്മാരെ കണ്ടുപിടിക്കുക എളുപ്പമല്ല.
അനുയോജ്യരായ വധുവരന്മാരെ കണ്ടുപിടിക്കാൻ വലിയ സംഖ്യ ചെലവ് വരുന്ന കാലമാണിത്. നേരിട്ട് അന്വേഷിക്കാൻ ഇറങ്ങിയാൽ വലിയ അധ്വാനവും സമയവും വേണം, മാരേജ് ബ്യൂറോകളെ സമീപിച്ചാൽ വലിയ ഫീസ് കൊടുക്കേണ്ടിവരും. മൂന്ന് മാസത്തേക് രജിസ്‌ട്രേഷൻ ചെയ്യുവാൻ 500 രൂപ മുതൽ 4200 രൂപ വരെയും, കല്യാണം വരെയുള്ള രജിസ്ട്രേഷന് 2500 മുതൽ 8000 രൂപവരെയും അവർ ചാർജ് ചെയ്യുന്നുണ്ട്. ശുദ്ധജാതകമോ ദോഷജാതകമോ ആണെങ്കിൽ ഇവർക്ക് നമ്മളെ വേണ്ടവിധത്തിൽ സഹായിക്കാൻ കഴിയുന്നുമില്ല. ഇതിനു ഒരു പരിഹാരം വേണ്ടേ? നമ്മളുടെ സമുദായത്തിലെ കല്യാണം കാശിക്കാൻ ആഗ്രഹിക്കുന്ന എല്ലാവര്ക്കും വലിയ സാമ്പത്തിക ചെലവില്ലാതെ അനുയോജ്യരായ വധുവരന്മാരെ കഴിയാവുന്നത്ര വേഗത്തിൽ കണ്ടുപിടിക്കാൻ വേണ്ടി നമ്മൾ തന്നെ ഉണ്ടാക്കിയതാണ് പത്മശാലിയ മാട്രിമണി.കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും ഇതിൽ രജിസ്റ്റർ ചെയ്യുക. അനുയോജ്യരാ വധുവരന്മാരെ കമ്പ്യുട്ടർ തെരഞ്ഞെടുത്ത് എസ്.എം.എസ് വഴി അറിയിക്കുന്നു. സ്മാർട്ട് ഫോണിൽ അനുയോജ്യരായവരുടെ വിവരങ്ങളും ഫോട്ടോയും കാണാം.
കല്യാണപ്രായം കഴിഞ്ഞവർ, വിവാഹമോചനം നേടിയവർ, ഭാര്യയോ ഭർത്താവോ മരിച്ചവർ, അംഗവൈകല്യം വന്നവർ തുടങ്ങിയവർക് പ്രത്യേക പരിഗണന ആവശ്യമാണ്. ഗവൺമെൻറ്റോ രാഷ്ട്രീയപാർട്ടികളോ ഇവരെ സഹായിക്കുമെന്നു തോന്നുന്നില്ല. പിന്നെ നമ്മളല്ലാതെ മറ്റാർക്കാണ് ഇവരെ സഹായിക്കാൻ കഴിയുക?
നമ്മളെല്ലാവരും സഹകരിക്കുകയാണെങ്കിൽ 2025ൽ തന്നെ നമ്മുടെ സമുദായത്തിലെ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്ന എല്ലാവര്ക്കും കല്യാണം കഴിക്കാൻ സാധിക്കും. അതുകൊണ്ട് ഈ മഹത്തായ കര്മത്തിനായി നമുക്കൊരുമിച്ചു പ്രവർത്തിക്കാം. നിങ്ങളുടെ ശാഖയിലുള്ള കല്ല്യാണം കഴിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരുടേയും പേരും അവരുടെ രക്ഷിതാക്കളുടെ പേരും ഫോൺ നമ്പറും ഞങ്ങളെ അറിയിക്കുക്ക.